IndiaLatest

ഹിമന്ദ് ബിശ്വാസ് ശര്‍മ അടുത്ത അസം മുഖ്യമന്ത്രി

“Manju”

ഡല്‍ഹി: ഹിമന്ത ബിശ്വ ശര്‍മ്മ അസാമിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഗുവഹട്ടിയില്‍ ചേര്‍ന്ന ബി.ജെ.പി നേതൃയോഗമാണ് തീരുമാനമെടുത്തത്. നിലവിലെ ആരോഗ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശര്‍മ്മ. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഹിമന്തയുടെ പേര് നിര്‍ദേശിച്ചത്.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് മുന്നോടിയായി സര്‍ബാനന്ദ സോനോവാളും ഹിമന്ത ബിശ്വ ശര്‍മ്മയും വെള്ളിയാഴ്‌ച ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. നേതൃയോഗത്തിന് ശേഷം ഗവര്‍ണറെ സന്ദര്‍ശിച്ച സര്‍ബാനന്ദ സോനോവാള്‍ തന്റെ രാജിക്കത്ത് കൈമാറി.

തുടര്‍ച്ചയായ രണ്ടാം തവണയാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന മുന്നണി അസമില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ ബി.ജെ.പി നയിക്കുന്ന സഖ്യത്തിന് ലഭിച്ചിരുന്നു.

Related Articles

Back to top button