India
എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് നാലുപേര്‍ മരിച്ചു
മഹാരാഷ്ട്രയില്‍ എണ്ണ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് നാലുപേര്‍ വെന്തുമരിച്ചു. പുണെ–മുംബൈ എക്സ്പ്രസ് വേയില്‍ ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് അപകടം. പാലത്തിന് മുകളില്‍ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കര്‍ അപകടത്തില്‍ പെട്ടത്. ടാങ്കറില്‍നിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.