IndiaLatest

പക്ഷിപ്പനി; ചെങ്കോട്ടയിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു;

“Manju”

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം വരെ ചെങ്കോട്ടയിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിന് വിലക്ക്. ചെങ്കോട്ടയിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാനാണ് അധികൃതരുടെ തീരുമാനം.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് പതിനഞ്ചോളം കാക്കകളാണ് ചെങ്കോട്ടയ്ക്ക് സമീപം ചത്ത് വീണത്. തുടർന്ന് ഈ സാമ്പിളുകൾ ജലന്ധറിലെ ലബോറട്ടറിയിൽ അയച്ച് പരിശോധന നടത്തി. പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച്ച ഡൽഹി മൃഗശാലയിൽ ചത്ത മൂങ്ങയ്ക്കും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ ഡൽഹിയിലെ ചിക്കൻ വിൽപ്പനയ്ക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനമില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പിന്നീട് വ്യാഴാഴ്ച്ച ഈ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തുകയും ചെയ്തിരുന്നു.

Related Articles

Back to top button