IndiaLatest

നാല് തവണ വാക്‌സിന്‍ സ്വീകരിച്ച യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

പല രാജ്യങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച മുപ്പതുകാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. വിമാനത്താവളത്തില്‍ വച്ച്‌ നടത്തിയ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഒരു ദിവസം മുമ്പ്പരിശോധന നടത്തിയപ്പോള്‍ വരെ ഇവര്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നുവത്രേ. എന്നാല്‍ യാത്രയ്ക്കായി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോള്‍ പൊസിറ്റീവ് ആവുകയായിരുന്നു. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. താന്‍ പലയിടങ്ങളില്‍ നിന്നായി നാല് തവണ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വിവരം യുവതി തന്നെയാണ് അറിയിച്ചത്. ജനുവരിക്കും ആഗസ്റ്റിനുമിടയിലാണ് ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കൊവിഡ് പൊസിറ്റീവ് ആയിരുന്നെങ്കിലും രോഗത്തിന്റേതായ ഒരു ലക്ഷണം പോലും ഇവരില്‍ പ്രകടമായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍ഡോറിലെത്തിയത്. ഇന്നലെ ദുബൈയിലേക്കുള്ള യാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു യുവതി. ഇതിനിടെയാണ് വിമാനത്താവളത്തില്‍ വച്ച്‌ കൊവിഡ് പൊസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് വരുന്നത്.

Related Articles

Back to top button