LatestMalappuram

മലപ്പുറത്ത് വൻ ലഹരി മരുന്ന് വേട്ട.

“Manju”

അരക്കോടി രൂപയുടെ കഞ്ചാവുമായി ഒരാൾ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. തിരൂരിൽ നടത്തിയ പരിശോധനയിൽ 50 കിലോയിലധികം കഞ്ചാവുമായി ഒരാളെ പിടികൂടി. കറുക്കത്താണി സ്വദേശിയായ കല്ലൻ ഇബ്രഹാമാണ് പിടിയിലായത്. കോട്ട്കല്ലിങ്ങലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.

എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അരക്കോടി രൂപയോളം വിലയുള്ള കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തതെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

ഇയാൾ താമസിച്ചിരുന്ന ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ലഹരി വസ്തുക്കളുടെ വിൽപ്പനയിൽ നിന്നും സ്വരൂപിച്ച 75,000 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ലഹരി ഇടപാടിലെ മറ്റ് കണ്ണികളെ കണ്ടെത്താനായുള്ള അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Back to top button