IndiaLatest

ഐ എഫ് എഫ് ഐ ഇനി വീട്ടില്‍ ഇരുന്ന് കാണാം

“Manju”

ഐ എഫ് എഫ് ഐ ഇനി വീട്ടില്‍ ഇരുന്ന് കാണാം
ഗോവ: ഇന്ത്യയുടെ 52 – മത് രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് ഐ വീട്ടില്‍ ഇരുന്നും കാണാന്‍ സാധിക്കും.
വെര്‍ച്വല്‍ മാതൃകകയിലുള്ള രജിസ്ട്രേഷന്‍ ചെയ്യുന്ന ഡെലിഗേറ്റ്, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ക്ക് സൗജന്യമായി പങ്കെടുക്കാം.
സാധാരണ ഡെലിഗേറ്റുകള്‍ക്ക് 200 രൂപയാണ് (18 % ജിഎസ്‍ടി കൂടാതെ) രജിസ്ട്രേഷനുള്ള ഫീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്‍ഫോമില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്കൊപ്പം ഉദ്‍ഘാടന, സമാപന ചടങ്ങുകളും മാസ്റ്റര്‍ ക്ലാസ്, ഇന്‍ കോണ്‍വര്‍സേഷന്‍ എന്നീ പരിപാടികളും വെര്‍ച്വല്‍ മാതൃകയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഈ മാസം 20 മുതല്‍ 28 വരെയാണ്‌ ഫെസ്റ്റിവല്‍.

Related Articles

Back to top button