KeralaLatest

‘നാളേയ്ക്ക് ഒരു കരുതൽ’ ‘ശാന്തിനന്മപദ്ധതി’യുമായി ശാന്തിഗിരി ഗുരുമഹിമ.

“Manju”

പോത്തൻകോട് : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുകൃപ ബി.എഡ്.കോളേജിൽ ഔഷധ സസ്യത്തൈകൾ നട്ടു. ഇന്ന് (16-6-2023) രാവിലെ 10 മണിക്ക് കോളേജ് പ്രിൻസിപ്പൽ ഡോ.എസ്സ്.ശ്യാലിനി, നാച്ചുറൽ സയൻസ് വിഭാഗം അധ്യാപിക അശ്വതി, ആർട്ട് വിഭാഗം അധ്യാപകൻ വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് സസ്യത്തൈ നട്ടത്. ‘ശാന്തിനന്മപദ്ധതി’യുടെ ഭാഗമായിട്ടാണ് ഗുരുമഹിമ പ്രവർത്തകർ സസ്യത്തൈ നടീൽ സംഘടിപ്പിച്ചിരിക്കുന്നത്. ഔഷധസസ്യങ്ങളായ തുളസി,ആര്യവേപ്പ്, അശോകം,അരയാൽ, പേര തുടങ്ങിയവയാണ് നട്ടത്.

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് മെഡിസിനൽ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ വി.രഞ്ജിത ശാന്തിനന്മ പദ്ധതിയെപ്പറ്റിയും, വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ഔഷധസസ്യങ്ങളുടെ പ്രാധാന്യം വിശദമാക്കി സംസാരിച്ചു. ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി ചുമതലക്കാരായ ജി.ശാന്തിപ്രിയ, കെ.എസ്സ്.ശ്യാലിനി എന്നിവർ മുൻകൈയെടുത്ത് നടത്തിയ നടീൽ കർമ്മത്തിൽ കോളേജിലെ വിദ്യാർത്ഥിനികളായ ആര്യ,നീതു,സിന്ദൂരി,ആശ,പാർവ്വതി എന്നിവരും, നാച്വുറൽ സയൻസ് വിഭാഗത്തിലെ കുട്ടികളും, ഫിസിക്കൽ, സോഷ്യൽ, മാത്സ്, കോമേഴ്സ്, എന്നിവയിലെ വിദ്യാർത്ഥി, വിദ്യാർത്ഥിനികളും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ സസ്യത്തൈ വിതരണത്തിന് കോളേജിനെ തിരഞ്ഞെടുത്തതിനുള്ള നന്ദി പ്രകാശിപ്പിച്ചു.

ഔഷധസസ്യങ്ങളുടെ പ്രചാരണം ഭാവിലേക്ക് ഒരു മുതൽക്കൂട്ടാവുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ഉദ്ദേശ്യം എന്ന് ഗുരുമഹിമ പ്രവർത്തകർ അറിയിച്ചു.

 

Related Articles

Back to top button