KeralaLatest

ശാന്തിഗിരിയുടെ സോഫ്റ്റ് ജൽ ക്യാപ്സൂളുകൾ വിപണിയിൽ

“Manju”

പോത്തൻകോട് : ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയുടെ ഒൻപത് ഔഷധങ്ങൾ സോഫ്റ്റ് ജൽ ക്യാപ്സൂൾ രൂപത്തിൽ വിപണിയിൽ എത്തി. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സൂമിലൂടെ ഔഷധങ്ങളുടെ ഔദ്യോഗിക വിപണനോദ്ഘാടനം നിർവ്വഹിച്ചു.

ആയുർവേദത്തെയും സിദ്ധവൈദ്യത്തെയും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഈ രംഗത്ത് കൂടുതൽ ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട് എന്ന് സ്വാമി അഭിപ്രായപ്പെട്ടു. ആധുനിക മരുന്നുകളെക്കാൾ ഫലപ്രദമായ ആയുർവേദ, സിദ്ധ ഔഷധങ്ങൾ ഋഷിപ്രോക്തങ്ങളായി നമുക്ക് ലഭിച്ചിട്ടുണ്ട്. ആധുനിക ലോകത്ത് ഇവയുടെ സ്വീകാര്യത വർദ്ധിപ്പിക്കുവാൻ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഈ ഔഷധങ്ങളെ അവതരിപ്പിക്കേണ്ടത് അനിവാര്യമാണ്. ശാന്തിഗിരിയുടെ ഗവേഷണ കേന്ദ്രങ്ങളിൽ ഇതിനുള്ള ഊർജിത ശ്രമം നടന്നുവരുന്നുവെന്നും സ്വാമി അറിയിച്ചു.

ശാന്തിഗിരിയുടെ പ്രൊപ്രൈറ്ററി ഔഷധങ്ങളായ ബാലസർവാംഗം , തനുരക്ഷകൻ തൈലം, ചാതുലിംഗ തൈലം, എന്നിവയുടെയും ക്ലാസിക്കൽ ഔഷധങ്ങളായ ക്ഷീരബല തൈലം 101,
മഹാനാരായണതൈലം, ഏരണ്ട സുകുമാരം, നിർഗുണ്ഡ്യാദി കേരം, ഗന്ധർവ്വഹസ്താദി ഏരണ്ഡം എന്നിവയുടെയും സോഫ്റ്റ് ജൽ ക്യാപ്സൂളുകൾ ആണ് ഇന്ന് വിതരണ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്.

ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ ഇൻചാർജ് സ്വാമി ഗുരു സവിധ് ജ്ഞാനതപസ്വി ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അഡീഷണൽ മെഡിക്കൽ ഓഫീസർ (പ്രൊഡക്ഷൻ) ഡോ. ബ്രഹ്മദത്തൻ യു. ഔഷധങ്ങളുടെ ഉപയോഗങ്ങളെ കുറിച്ച് വിശദീകരിച്ചു., ആയുർവേദ സിദ്ധ വൈദ്യശാല അഡീഷണൽ ജനറൽ മാനേജർ പി പി ബാബു, മാർക്കറ്റിംഗ് അസിസ്റ്റന്റ് ജനറൽ മാനേജർ ഇ.കെ. ഷാജി എന്നിവ സംസാരിച്ചു.

ശാന്തിഗിരി ആശ്രമം അഡ്വൈസറി ബോർഡ് അംഗങ്ങൾ ഏരിയ ഓഫീസ് ചുമതലക്കാർ ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല ഏജൻസികൾ, ആയുർവേദ സിദ്ധ ഡോക്ടർമാർ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ വിതരണക്കാർ ശാന്തിഗിരി ആശ്രമത്തിന്റെ ആത്മ ബന്ധുക്കൾ തുടങ്ങി ഒട്ടനവധി പേർ ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Related Articles

Back to top button