IndiaLatest

പൊതുമതിലുകള്‍ ക്യാന്‍വാസുകളാക്കി മാറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

“Manju”

ലക്‌നൗ : ഉത്തര്‍പ്രദേശ് ഗാസിയാബാദിലുടനീളമുള്ള മതിലുകളില്‍ ക്യാന്‍വാസുകള്‍ സൃഷ്ടിക്കാനൊരുങ്ങി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായാണ് ‘സ്വച്ഛ് ബാല്‍ ദിവാര്‍’ എന്ന പേരില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നഗരത്തിലെ 18 സ്‌കൂളുകളില്‍ നിന്ന് 180-ഓളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് ക്യാമ്പയിനില്‍ പങ്കെടുക്കുന്നത്.

സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ശുചിത്വത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ പൊതുമതിലുകളില്‍ ക്യാന്‍വാസുകളാക്കി മാറ്റുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിലെ ശൂന്യമായി മതിലുകളില്‍ ശുചിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ചിത്രീകരിച്ച്‌ പൊതുജനങ്ങള്‍ക്ക് സന്ദേശം നല്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

‘സ്വച്ഛ് ബാല്‍ ദിവാര്‍’ ക്യാമ്പയിനിലൂടെ സൃഷ്ടിക്കുന്ന ക്യാന്‍വാസുകളിലെ മികച്ച്‌ മൂന്ന് ചിത്രങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാപത്രവവും കൈമാറും.

Related Articles

Back to top button