IndiaLatest

മികച്ച 150 സര്‍വകലാശാലകളില്‍ ഇടം നേടി ബോംബെ ഐഐടി

“Manju”

ന്യൂഡല്‍ഹി: ലോകത്തെ മികച്ച 150 സര്‍വകലാശാലകളില്‍ ഇടം പിടിച്ച്‌ ഐ..ടി ബോംബെ. ക്യു.എസ് സര്‍വകലാശാലാ റാങ്കിങ്ങില്‍ 149-ാമതായാണ് ഐ..ടി ബോംബെ എത്തിയത്. കഴിഞ്ഞ തവണ 172-ാം സ്ഥാനത്തായിരുന്നു ഐ..ടി ബോംബെ.

ഗവേഷണമേഖലയിലുണ്ടായ മികവാണ് സര്‍വകലാശാലയ്ക്ക് തുണയായത്. 2018-2022 നും ഇടയില്‍ 17 ശതമാനം വളര്‍ച്ചയാണ് ഐഐടി ബോംബെയുടെ ഗവേഷണ മേഖലയ്ക്ക് കൈവന്നത്.

197-ാം റാങ്കുള്ള ഐ..ടി ഡല്‍ഹിയാണ് ആദ്യ 200-ല്‍ ഇടം പിടിച്ച്‌ ഇന്ത്യയില്‍ നിന്ന് രണ്ടാമതെത്തിയത്. അതേസമയം ആദ്യ 200-ല്‍ ഇടം പിടിക്കുകയും ഇന്ത്യയില്‍ നിന്ന് ഒന്നാമതുമായിരുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇത്തവണ 225-ാമത്തെ സ്ഥാനത്താണ്.

Related Articles

Back to top button