ത്രിപുരയില്‍ രഥയാത്രയ്ക്കിടെ രഥം അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം 7 പേര് മരിച്ചു. രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. ഇരുമ്പില്‍ നിര്‍മ്മിച്ച രഥം വൈദ്യുത ലൈനില്‍ തട്ടിയതോടെയാണ് ഷോക്കേറ്റത്. അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറ് പേരുടെ നില അതീവ ഗുരുതരമാണ്. രഥയാത്രയ്ക്കിടെ നിരവധി പേരാണ് രഥം വലിച്ചിരുന്നത്.
യാത്ര കടന്നുപോകുന്ന പാതയിലെ 133 കെവി ഹൈ വോള്‍ട്ട് ഇലക്ട്രിക് ലൈനിലാണ് രഥം തട്ടിയത്. വലിയ തോതില്‍ വൈദ്യുതി പ്രവഹിച്ചതിനാല്‍, രക്ഷാപ്രവര്‍ത്തനം ദുഷ്കരമായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ രഥം വലിച്ചിട്ടുണ്ടെന്നാണ് സൂചന. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഥം എങ്ങനെ വൈദ്യുത ലൈനില്‍ ഇടിച്ചു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിപുരയില്‍ വര്‍ഷംതോറും രഥയാത്ര സംഘടിപ്പിക്കാറുണ്ട്.