IndiaLatest

ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് ആദ്യ സെമസ്റ്റര്‍ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 16 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുക . നവബംര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീയതികളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്തുമെന്നാണ് ഇരു പരീക്ഷകളുടെയും സംഘാടകരായ സിഐഎസ്‌സിഇ അറിയിച്ചത് .അതെസമയം നേരത്തെ നവംബര്‍ 15 മുതല്‍ പരീക്ഷകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നു. പിന്നീട് ഇതു മാറ്റിവയ്ക്കുകയായിരുന്നു.

Related Articles

Back to top button