IndiaLatest

ആർമി റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ

“Manju”

കൊച്ചി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ആർമി റിക്രൂട്ട്‌മെന്റ് റാലി നവംബറിൽ കൊച്ചിയിൽ നടക്കും. റാലിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകന യോഗം കരസേനയുടെ ദക്ഷിണേന്ത്യ റിക്രൂട്ടിംഗ് ഡയറക്ടർ മനീഷ് ബോലയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും അദ്ധ്യക്ഷതയിൽ ചേർന്നു.

10 ദിവസങ്ങളിലായാണ് റാലി നടക്കുക. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് ആദ്യത്തെ ഏഴ് ദിവസത്തെ റാലിയിൽ പങ്കെടുക്കാം. അവസാന മൂന്ന് ദിവസങ്ങളിൽ കേരളത്തിലുടനീളവും കർണാടകയിലുള്ളവർക്കും പങ്കെടുക്കാം. ആറായിരം പേർ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. ദിവസം 800 മുതൽ 1000 വരെ പേർക്ക് റാലി നടത്തും.

Related Articles

Back to top button