ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞര്‍
ലോകം ഭാവിയിലേക്കുള്ള കുതിപ്പിലേക്കാണ് നീങ്ങുന്നത്. ഭാവിയെ കുറച്ചുകൂടുതല്‍ വിപുലീകരിക്കിവാനുള്ള നീക്കമാണ് കാണുവാന്‍ സാധിക്കുന്നത്. മനുഷ്യന്റെ ഘടനയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പഠനങ്ങള്‍ പോകുന്നത്. അതെ, ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി തന്നെ പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ച് വിജയം കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.
പ്രകൃതിയില്‍ പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവുകള്‍ അടക്കം പലയിനം മത്സ്യങ്ങളിലും ‘കന്യാ ജനനം’ എന്ന് വിശേഷിപ്പിക്കുന്ന പാത്തെനോജെനെസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുള്ളത് ഏവര്‍ക്കും അറിയാമല്ലോ. എന്നാല്‍ ഇത് ആദ്യമായാണ് പരീക്ഷണശാലയില്‍ സാധ്യമായിരിക്കുന്നത് എന്നതാണ് പ്രത്യേകത.
അതായത് ആണ് ജനിതക ഡിഎന്‍എയുടെ സഹായമില്ലാതെ തന്നെ കന്യാ ജനനം സാധ്യമാക്കുന്നതിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ജനിതകഘടനയില്‍ ഏത് ഭാഗമാണ് കുഞ്ഞുങ്ങളില്‍ സജീവമാകേണ്ടതെന്ന തീര്‍പ്പ് കല്പിക്കുന്ന ജെനോമിക് ഇംപ്രിന്റ് നടക്കാത്തതു കാരണം ഇതുവരെ സസ്തനികളില്‍ കന്യാജനനം സാധ്യമായിരുന്നില്ല എന്നതാണ് കണ്ടെത്തല്‍. അത്തരത്തില്‍ സസ്തനികളിലും കന്യാജനനം സാധ്യമാണെന്ന് ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ യാന്‍ചെങ് വെയും സഹപ്രവര്‍ത്തകരും തെളിയിച്ചിട്ടുമുണ്ട്. അങ്ങനെ ഡിഎന്‍എയില്‍ തിരുത്തല്‍ വരുത്തി ജനിതക സജീവതയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കിയെടുത്തത്. പ്രൊസീഡിങ്സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ചൈനീസ് ഗവേഷകരുടെ ശാസ്ത്ര നേട്ടത്തിന്റെ ഗവേഷണം പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് എലിയുടെ വളര്‍ച്ചയെത്തിയ അണ്ഡത്തില് ബീജം വഴി സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട ഏഴ് മേഖലകളിലെ ജനിതക രേഖകളില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ മാറ്റിയെടുത്ത അണ്ഡം പെണ് എലികളില്‍ നിക്ഷേപിക്കുകയായിരുന്നു അടുത്ത പടി. ഇതേതുടര്‍ന്ന് സ്വാഭാവിക ഗര്‍ഭാവസ്ഥകളിലൂടെ കടന്നുപോയി എലികുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുകയുണ്ടായി.
അങ്ങനെ ഇത്തരത്തിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുരുഷ സഹായമില്ലാതെ എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ചത്. എന്നാല്‍ ജനിപ്പിച്ച എലിക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ണവളര്‍ച്ചയിലെത്തിയത്. കൂടുതല്‍ ഗവേഷണം മേഖലയില്‍ നടക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ ഫലം കാണിക്കുന്നത് എന്നും നമുക്ക് മനസിലാക്കുവാന്‍ സാധിക്കും. പുരുഷ ബീജങ്ങളുടെ ഇടപെടലില്ലാതെ തന്നെ കൃത്രിമമായി അണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഭ്രൂണമാക്കി വളര്‍ത്തിയെടുക്കാനായി എന്നത് ശാസ്ത്ര ലോകത്തിന്റെ വലിയ നേട്ടമായാണ് ഏവരും കണക്കാക്കുന്നത്.
അതേസമയം സസ്തനികളിലെ പരീക്ഷണ വിജയത്തിലൂടെ ഇതേ സാങ്കേതികവിദ്യ കൃഷി, വൈദ്യശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള പല മേഖലകളില്‍ കൂടി ഉപയോഗിക്കാനാകുമെന്നും ചൈനീസ് ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി. ആണ് ബീജങ്ങളില്ലാതെ തന്നെ അണ്ഡം ഭ്രൂണമാകുന്ന പ്രക്രിയ സാധാരണ ചെറു ജീവജാലങ്ങളായ ഉറുമ്ബ്, കടന്നല്, തേനീച്ച എന്നിവയിലെല്ലാം കണ്ടുവരുകയാണ് ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ സസ്തനികളില്‍ ഇത്തരം രീതികള്‍ സ്വാഭാവികമല്ല എന്നും കാണുവാന്‍ സാധിക്കും. ഇത്തരം കണ്ടുപിടിത്തങ്ങള്‍ ഭാവിതലമുറയ്ക്ക് ഏറെ പ്രധാപ്പെട്ടത് തന്നെയാണ്.