IndiaLatest

ലോക്ഡൗണ്‍ ഇളവ്: കര്‍ണാടകയില്‍ 17 ജില്ലകള്‍ ഭാഗികമായി തുറന്നു

“Manju”

ബംഗലൂരു: കോവിഡ് വ്യാപനം കുറഞ്ഞതോടെ കര്‍ണാടകയില്‍ ലോക്ഡൗണ്‍ ഇളവ് വന്നുതുടങ്ങി.കോവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയെത്തിയ ബംഗലൂരു സിറ്റി അടക്കം 17 ജില്ലകളിലാണ് ഇവുകള്‍ നിലവില്‍ വന്നത്. ഹോട്ടലുകളും ജിമ്മുകളും തുറന്നു. മെട്രോ, ബസ് സര്‍വീസുകള്‍ ആരംഭിച്ചു. എന്നാല്‍ മദ്യഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. രാത്രികാല കര്‍ഫ്യൂവും വാരാന്ത്യ കര്‍ഫ്യുവും പതിവ് പോലെ തുടരും.
രാവിലെ ആറ് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ഇളവുകള്‍. ബസുകളിലും മെട്രോകളിലും 50% യാത്രക്കാരെ വച്ച്‌ സര്‍വീസ് നടത്താം. പ്രദേശികമായും അന്തര്‍ജില്ലാ അടിസ്ഥാനത്തിലും 3000 ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുമെന്ന് കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍സ് വ്യക്തമാക്കി. 2000 ബസുകളാണ് ബംഗലൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ബിഎംടിസി)നിരത്തിലിറക്കുന്നത്. രാവിഃെല 8 മണിവരെ 796ബസുകള്‍ സര്‍വീസ് തുടങ്ങിയെന്ന് ബിഎംടിസി അറിയിച്ചു.
ഹോട്ടലുകള്‍ക്കും ക്ലബുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കാം. പകുതി ആളുകളെ വച്ച്‌ ജിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാം. ലോഡ്ജുകളും റിസോര്‍ട്ടുകളും പകുതി ആളുകളെ വച്ച്‌ പ്രവര്‍ത്തിപ്പിക്കാം. ഔട്ട്‌ഡോര്‍ കായിക പ്രവര്‍ത്തികളും സിനിമ ഷൂട്ടിംഗും നിയന്ത്രിതമായ രീതിയില്‍ അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button