KannurKeralaLatestThiruvananthapuramThrissur

എറണാകുളത്ത് കൊവിഡ് ബാധിച്ച്‌ യുവതി മരിച്ചു

“Manju”

സിന്ധുമോൾ. ആർ

എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിച്ച യുവതി മരിച്ചു. ഗര്‍ഭിണിയായിരിക്കെ ആണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. പ്രസവ ശേഷവും ഇവര്‍ ചികിത്സയിലായിരുന്നു. ഇടക്കൊച്ചി കണ്ണങ്ങാട് സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലക്ഷ്മി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതോടെ എറണാകുളം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി. കതൃക്കടവ് സ്വദേശിനി മേരി ബാബു (69), തൃപ്പൂണിത്തുറ സ്വദേശി കേശവ പൊതുവാള്‍ (90), വെണ്ണല സ്വദേശി സതീശന്‍ (58), പിറവം സ്വദേശി അയ്യപ്പന്‍ (82) എന്നിവരാണ് ഇന്ന് മരിച്ച ബാക്കി നാല് പേര്‍. എറണാകുളം ജില്ലയില്‍ കോവിഡ് മരണങ്ങള്‍ കൂടി വരുകയാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലയില്‍ 13 പേരാണ് മരിച്ചത്.

Related Articles

Back to top button