Latest

ഒരു വര്‍ഷമായി രാജ്യത്തെ ഈ ഗ്രാമത്തില്‍ ഒരു കൊറോണ രോഗി പോലും ഇല്ല…..മാതൃകയാക്കാം നമ്മുക്കും…

“Manju”

രാജ്യത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കല്‍ ഓക്‌സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയില്‍ ഒരു വര്‍ഷമായി ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ഗ്രാമം. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖണ്ടേലയിലെ സുഖ്പുര ഗ്രാമത്തിലാണ് 13 മാസമായി ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നത്. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണ് ഈ ഗ്രാമത്തിലെ നടപടികള്‍. ഒരുമിച്ച്‌ നിന്നാല്‍ മഹാമാരിയെ പടിക്ക് പുറത്താക്കാമെന്നാണ് ഇവിടുത്തെ ജനങ്ങളുടെ വിശ്വാസം. അതു തന്നെയാണ് അവര് നടപ്പിലാക്കിയതും. ഏകദേശം 3000 മാത്രമാണ് ഇവിടുത്തെ ജനസംഖ്യ. ലോകം തന്നെ കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ പകച്ചു നില്‍ക്കുമ്പോള്‍ സുഖ്പുര ഗ്രാമം എങ്ങനെയാണ് ഇതിനെ നേരിട്ടതെന്ന് നോക്കാം.

  1. ജനങ്ങള്‍ തന്നെ ഗ്രാമത്തെ അച്ചടക്കത്തോടെയും വൃത്തിയോടെയും കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു.
  2. ഗ്രാമത്തിലെ കുട്ടികളും മുതിര്‍ന്നവരും രോഗത്തിനെതിരേ ജാഗ്രതയോടെയും പ്രവര്‍ത്തിച്ചു.
  3. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായും പാലിച്ചു.
  4. സാമൂഹിക അകലം പാലിക്കാനും മാസ്‌കുകള്‍ ധരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
  5. കഴിഞ്ഞ വര്‍ഷം ഗ്രാമീണര്‍ ഇവിടെ ഒരു ലോക്ഡൗണ്‍ നടപ്പാക്കി.
  6. അന്ന് ഗ്രാമീണര്‍ ഗ്രാമത്തിലേക്കുള്ള എല്ലാ പ്രധാന വീഥികളും നിരീക്ഷണത്തിലാക്കി.
  7. പുറത്തുനിന്നും ആരെങ്കിലും വന്നാല്‍ അവരുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച്‌ അറിയുകയും വന്നവരും പോയവരുമായ ഓരോരുത്തരെയും നിരീക്ഷിക്കുകയും ചെയ്തു.
  8. ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന്‍ സെന്ററുകളും ഗ്രാമത്തിന് പുറത്ത് നിര്‍മ്മിച്ചു. ഇവിടെ തന്നെ ആഹാര ക്രമീകരണങ്ങളും ചെയ്തു കൊടുത്തു.
  9. ശുചിത്വം പരിപാലിക്കാന്‍ ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ ചെലുത്തി.
  10. കൊറോണാ സമയത്ത് ഗ്രാമവാസികള്‍ ഭരണ പരിപാലനത്തിനു തികഞ്ഞ പിന്തുണ നല്‍കി.
  11. ഗ്രാമവാസികള്‍ ഗ്രാമത്തിലെ പ്രധാന റോഡുകള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ കൃത്യസമയത്ത് ഭരണകൂടത്തിന് നല്‍കുകയും ചെയ്തു.
  12. ആളുകള്‍ അവരുടെ അന്വേഷണം തുടര്‍ന്നു കൊണ്ടേയിരുന്നു.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                             മുകളില്‍ പറഞ്ഞവയൊക്കെ കൃത്യമായി ചെയ്തതിനാലാണ് രാജസ്ഥാനിലെ മറ്റ് ജില്ലകളില്‍ കൊറോണ കനത്ത നാശം വിതയ്ക്കുകയും മരണങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സുഖപുരയില്‍ ഒരു അസുഖ ബാധിതര്‍ പോലും കഴിഞ്ഞ പതിമൂന്ന് മാസമായി ഇല്ലാത്തത്.

Related Articles

Back to top button