KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (23-07-2023,ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

കുടുംബപ്രാർത്ഥനായോഗം :

ശാന്തിഗിരി ആശ്രമം, പാല എരിയയിൽ ഇന്ന് വൈകിട്ട് നടക്കുന്ന കുടുംബ സംഗമത്തിൽ ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്വി പങ്കെടുക്കുന്നു.

മണിയമ്മയ്ക്ക് സ്മരണാഞ്ജലി :

രാവിലെ 11 മണിക്ക് ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നടക്കുന്ന മണിയമ്മ സ്മരണാഞ്ജലിയിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പങ്കെടുക്കും

ആയുർവേദ മെഡിക്കൽ ക്യാമ്പ് :

കരൂർ കൊവെറോഡ് കൊങ്ഗു തിരുമലമൺട്രം ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്ന് രാവിലെ 10 മണിമുതൽ വൈകിട്ട് 4 മണിവരെ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ക്യാമ്പിൽ ഡോ.അനിയൻ ലാൽ, ഡോ.സസ്മിത, ഡോ.അരുൺപ്രസാദ്, ഡോ.വിവേക് എന്നിവരും ഹൗസ് സർജന്മാരായ ഡോ.അനുപമ, ഡോ.അനില, ഡോ.എലിസബത്ത്, ഡോ.ശ്രുതി എന്നിവരും രോഗികളെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കും. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷന്‍) മോഹൻദാസ് കെ.പികോര്‍ഡിനേറ്റ് ചെയ്യുന്ന ക്യാമ്പില്‍ മറ്റ് സ്റ്റാഫുകളായ ശരവണൻ, സുരേഷ്, സുനീഷ്, സുനിൽകുമാർ, പുഷ്പലത, ദീപ എന്നിവരും ക്യാമ്പിൽ പങ്കെടുക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് വയനാട്, കാസർകോട്, തിരുവനന്തപുരം റൂറൽ ഏരിയ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ
    ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ)
  • വൈകിട്ട് 5.30 മുതൽ രാവിലെ 9.00 വരെ ഡോ.അശ്വതി എസ് ദത്ത് (ഫോൺ നം: 9037563939 )

Related Articles

Back to top button