IndiaLatest

ഐആര്‍സിടിസിയുടെ ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ആപ്പ് തകരാറില്‍

“Manju”

ന്യൂഡല്‍ഹി: റെയില്‍വെയുടെ ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് ആപ്പ് തകരാറില്‍. ഐആര്‍സിടിസിയുടെ ആപ്പ് മുഖേനയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ പത്തോടുകൂടിയാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായത്.

അതേസമയം, തകരാറിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രശ്‌നം എന്താണെന്ന് പരിശോധിക്കുകയാണെന്നും സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പേടിഎം, ഗൂഗിള്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്കിംഗ് ഇപ്പോഴും സാധ്യമാണ്.

Related Articles

Back to top button