KeralaLatest

സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ്

“Manju”

പോത്തൻകോട് : ഗ്രാമ പഞ്ചായത്തിന്റെയും പോത്തൻകോട് ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും സിദ്ധ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 9 മണിമുതൽ ഒരുമണിവരെ പോത്തൻകോട് മിനി സിവിൽ സ്റ്റേഷനിൽ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ആർ അനിൽ നിർവഹിക്കും. വാത രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ ജീവിതശൈലി രോഗങ്ങൾ തുടങ്ങി എല്ലാവിധ രോഗങ്ങൾക്കും വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും സൗജന്യ ഔഷധ വിതരണവും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ അഭിൽ മോഹൻ അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100പേർക്ക് സൗജന്യ ലാബ് പരിശോധനയും ലഭ്യമാകും.

Related Articles

Back to top button