IndiaLatest

2016 മുതല്‍ 2020 വരെ 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി

“Manju”

ന്യൂഡല്‍ഹി: 2016 മുതല്‍ 2020 കാലയളവില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ 170 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയെന്ന് റിപോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് അവകാശ ഗ്രൂപ്പായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്(എഡിആര്‍) റിപോര്‍ട്ട് പുറത്തുവിട്ടത്. 18 ബിജെപി എംഎല്‍മാരാണ് ഇക്കാലയളവില്‍ മറ്റു പാര്‍ട്ടികളിലേക്ക് കൂറിമാറി മല്‍സരിക്കാന്‍ പോയതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു കൂറുമാറിയ 405 എംഎല്‍എമാരില്‍ 182 പേരും ബിജെപിയിലാണു ചേര്‍ന്നത്. 38 പേര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതപ്പോള്‍ 25 പേര്‍ തെലങ്കാനയിലെ ടിആര്‍എസില്‍ ചേര്‍ന്നതായും എഡിആര്‍ പുതിയ റിപോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button