ശ്രീജ.എസ്
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷിക ആഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്തിയിരുന്നു. അവിടെ നിന്നുമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
‘നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികം ആഘോഷിക്കാന്‍ കൊല്‍ക്കത്തയിലെത്തി’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് ഇതുവരെ ഒരു ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം 24 മണിക്കൂറിനുള്ളില്‍ ഒരു മില്ല്യണ്‍ ലൈക്കും 15,000ത്തില്‍ അധികം ഷെയറും, 48,000ത്തില്‍ അധികം കമന്റുമാണ് കിട്ടിയിരിക്കുന്നത്.
സ്വയം പര്യാപ്ത ഭാരതമെന്ന നേതാജിയുടെ സ്വപ്നം പൂവണിയിക്കുമെന്നാണ് പ്രധാനമന്ത്രി കൊല്‍ക്കത്തിയില്‍ പറഞ്ഞത്. വന്‍ ജനാവലിയാണ് പ്രധാനമന്ത്രി സ്വീകരിക്കാനായി കൊല്‍ക്കത്തയില്‍ അണിനിരന്നത്.