KeralaLatest

നാളേയ്ക്ക് കരുതലായ്. യുവത്വത്തിന്റെ കൂട്ടായ്മ

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി :വള്ളിയായി ദേശത്തിന്റെ കെടാവിളക്കായ സ്വാതന്ത്ര്യ സ്‌മാരക വായനശാല & ഗ്രന്ഥാലയവും വർഷങ്ങളായി തുടർന്നു വരുന്ന ജൈവ പച്ചക്കറി കൃഷിയോടൊപ്പം നാളേയ്ക്ക് കരുതലായി, നെൽകൃഷി കൂടി ചെയ്തു കൊണ്ട് നാടിന് മാതൃക തീർക്കുകയാണ്.

നാടൻപാട്ടിന്റെ താളത്തിനൊപ്പം ഞാറ് നട്ട്, പൊന്നിൻ കതിരണിയിച്ച നെല്പാടങ്ങളാൽ സമ്പന്നമായ ഒരു ഭൂതകാലം നമ്മുടെ നാടിനുണ്ടായിരുന്നു. ആ ഭൂതകാലത്തേക്ക് നാട് മുഴുവൻ തിരികെ നടക്കുമ്പോഴാണ് സ്വാതന്ത്ര്യ സ്‌മാരക വായനശാലയും വിത്തും കൈക്കോട്ടുമായി പാടത്തേക്കിറങ്ങിയത്.

പണം കൊടുത്ത് എന്തും വിലയ്ക്ക് വാങ്ങാം എന്ന നിലയിലേക്ക് മലയാളിയുടെ ജീവിത രീതി മാറിയപ്പോൾ പാടങ്ങൾ അനാഥമായി നമ്മുടെ യുവത്വം വൈറ്റ് കോളർ ജോബിന് മാത്രമായി മത്സരിച്ചപ്പോൾ
നാം അന്നത്തിന് മറുനാടൻ ലോറികളെ കാത്തിരിപ്പായി.

സ്നേഹബന്ധങ്ങളും, സംഘബോധവും, സാമൂഹിക നന്മകളും വിളയുന്ന കാർഷിക സംസ്ക്കാരത്തെ കൈയൊഴിഞ്ഞു നമ്മൾ അധിനിവേശ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ സ്നേഹബന്ധങ്ങളിൽ വിള്ളലുണ്ടായി, സംഘബോധം നഷ്ടപ്പെട്ടു, സാമൂഹിക നന്മകൾക്ക് പകരം തിന്മകൾ വർദ്ധിച്ചു.

നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ കാർഷിക പെരുമ വീണ്ടെടുക്കാൻ, സാമൂഹിക നന്മകൾക്കായി, ഭക്ഷ്യ സ്വയം പര്യാപ്തതയ്‌ക്കായി നമുക്ക് കാർഷിക സംസ്‌കൃതിയെ പ്രോത്സാഹിപ്പിക്കാം

Related Articles

Back to top button