KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദിനാഘോഷത്തിൽ ഡോ.ജി.മോഹനാംബിഗൈ പതാക ഉയർത്തി. വസുധൈവകുടുംബകം എന്ന മഹത്തായ പാരമ്പര്യമാണ് നമ്മളെ ഭാരതീയൻ എന്ന നിലയിൽ അഭിമാനപൂരിതമാക്കുന്നത്. സ്വാതന്ത്ര്യം എന്താണെന്ന് അതനുഭവിക്കുന്ന നമുക്ക് പോലും പൂർണ്ണമായി അറിയില്ല. അതു നിഷേധിക്കപ്പെട്ട കാലത്ത് അതിനു വേണ്ടി ജീവൻ ബലിയർപ്പിച്ച് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളെ നാം എന്നും ഓർക്കണമെന്നും വന്ദേമാതരംഎന്നത് മനസ്സിന്റെ അകത്തളങ്ങളിൽ എന്നുമുണ്ടാകണമെന്നും പ്രൊഫസർ പറഞ്ഞു. എൻ.എസ്.എസ് യൂണിറ്റ് കോർഡിനേറ്റർ എൻ. ഷീജ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഡോ.ജെ. നിനപ്രിയ അദ്ധ്യക്ഷയായി. ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് വൈസ്പ്രിൻസിപ്പാൾ ഡോ. ഗീത. ബി, ക്ലിനിക്കൽ കോർഡിനേറ്റർ ഡോ.പ്രകാശ്.എസ്.എൽ, ഫിസിക്കൽ എഡ്യൂക്കേഷൻ റീഡർ ബിനോദ്.കെ, മെഡിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. വിജയൻ, വി.ഞ്ജി, എസ്. ഇന്ദു തുടങ്ങി അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Back to top button