Latest

ക്യാന്‍സറിനെ തടയാന്‍ കഴിക്കേണ്ട 10 ആഹാര സാധനങ്ങള്‍

“Manju”

ഇന്നത്തെ ജീവിത രീതി അനുസരിച്ച്‌ നമ്മുടെ ശരീരത്തിന് രോഗങ്ങള്‍ ബാധിക്കുവാന്‍ ഏളുപ്പമാണ്. ഈ കാലഘട്ടത്തില്‍ ക്യാന്‍സര്‍ വരാന്‍ ഉള്ള ചാന്‍സ് കൂടുതലാണ്.
അതുകൊണ്ട് ക്യാന്‍സര്‍റിനെ തടുക്കാന്‍ കഴിയുന്ന ചില അഹാര സാധനങ്ങള്‍ പരിചയപ്പെടാം.
വെളുത്തുള്ളി :
ഏറ്റവും പുതിയ പഠനങ്ങള്‍ പ്രകാരം വെളുത്തുള്ളി കോശങ്ങളെ ക്യാന്‍സര്‍ കോശങ്ങളായി മാറുന്നത് തടയും എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ വെളുത്തുള്ളി ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാക്കുക.
ബീട്ട്റൂട്ട് :
ഡാര്‍ക്ക് റെഡ് നിറത്തിലുള്ള ഈ ആഹാരസാധനം, ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന anthocyanins ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പോലും കഴിയുന്നതാണെന്ന് പറയപ്പെടുന്നു. ഒപ്പം ബീട്ട്റൂട്ടില്‍ അടങ്ങിയിരിക്കുന്ന resveratrol ബ്ലഡ്, ബ്രെയിന്‍ ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധം തീര്‍ക്കും എന്നാണ് പറയപ്പെടുന്നത്.
മഞ്ഞള്‍ :
മഞ്ഞളില്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകമാണ് curcumin, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാവനവും തടയാന്‍ ഇതിന് കഴിയും എന്ന് വിദഗ്ധര്‍ പറയുന്നു.
ഗ്രീന്‍ ടീ :
നിങ്ങളുടെ ശരീരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജസ്വലമാക്കി, ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കും
സോയാബീന്‍ :
സ്തനാര്‍ബുദം തടയുവാന്‍ സോയാ മികച്ച ഒരു പ്രതിരോധമായി കണക്കിലെടുക്കുന്നു.
ക്യാരറ്റ് :
ക്യാരറ്റിലെ കരാറ്റിനോയ്ഡ് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എന്നതിന് അപ്പുറം ക്യാന്‍സറിന് എതിരെ മികച്ച പ്രതിരോധവും തീര്‍ക്കും
ക്യാബേജ് :
ക്യാബേജിലെ indole-3-carbinol എന്ന ഘടകം സ്തനാര്‍ബുദത്തിന് എതിരെ ശക്തമായ ഒരു പ്രതിരോധമാണ്.
കോളിഫ്ലവര്‍ :
കോളിഫ്ലവര്‍ ആഹാരത്തിന്റെ ഭാഗമാക്കുന്നത് പൊതുവില്‍ പല ക്യാന്‍സറുകള്‍ക്കെതിരെ ഉപകാരപ്രഥമാണ്.
കൂണ്‍ വിഭവങ്ങള്‍ :
വിറ്റാമിന്‍ ബി, അയേണ്‍ എന്നിവയാല്‍ സമ്പന്നമാണ് കൂണ്‍. അതിനാല്‍ തന്നെ ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്ന മുഴകള്‍ തുടങ്ങിയവയെ ഇല്ലാതാക്കുവാന്‍ നല്ലതാണ്.

Related Articles

Back to top button