KeralaLatest

ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

“Manju”

കോട്ടയം ;പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. രാവിലെ 10 മണിക്ക് കോട്ടയം ആര്‍ ഡി ഒ ക്ക് മുമ്പാകെയാണ് ജെയ്ക് നാമനിർദേശ പത്രിക സമര്‍പ്പിച്ചത്. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ സി പി ഐ എം സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവരും എൽ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കളും പത്രികാ സമര്‍പ്പണത്തിന് ജെയ്ക്കിനൊപ്പമുണ്ടായിരുന്നു.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എൽ ഡി എഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും.

 

Related Articles

Back to top button