KeralaLatest

തൊഴിലുറപ്പ് ഓണവിഹിതം ; 100 പണി പൂര്‍ത്തിയാക്കിയവര്‍ക്ക് 1000 രൂപ

“Manju”

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണവിഹിതം സംബന്ധിച്ച്‌ വന്‍ വിവാദം അരങ്ങേറുമ്ബോള്‍ തൊഴിലുറപ്പുകാര്‍ക്ക് ഓണം ആഘോഷിക്കാന്‍ വകയുണ്ടാകും.100 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്ക് 1,000 രൂപ ഉത്സവ ബത്ത നല്‍കാനാണ് ഉദ്ദേശിക്കുന്നത്.തൊഴിലുറപ്പുകാര്‍ക്ക് ഉത്സവബത്ത അനുവദിക്കാന്‍ 46 കോടി രൂപ ധനവകുപ്പ് നീക്കിവെച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 4.6 ലക്ഷം ആളുകളിലേക്ക് സഹായം എത്തും. സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും 1000 രൂപ പ്രത്യേക ഉത്സവബത്ത നല്‍കും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,000 രൂപ ബോണസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവ ബത്തയുമുണ്ട്. ഓണം അഡ്വാന്‍സായി 20,000 രൂപ ജീവനക്കാര്‍ക്കും അനുവദിക്കും. ഓണക്കിറ്റ് ഇത്തവണ 5.8 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് ലഭിക്കും.മഞ്ഞക്കാര്‍ഡ് ഉള്ളവര്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും മാത്രമായിരിക്കും ഓണക്കിറ്റ് കിട്ടുക. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്ബാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Related Articles

Back to top button