വി.എം. സുരേഷ്കുമാർ
വടകര : എടോടി-പുതിയ സ്റ്റാന്‍ഡ് റോഡിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്ഥാപനം പൂട്ടി. ടെക്സ്റ്റൈയില്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന മാക്കൂല്‍പീടിക സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ മാക്കൂല്‍പീടികയില്‍ രോഗം സ്ഥിരീകരിച്ചവരുടെ ബന്ധുവാണ്. ഒന്നു മുതല്‍ 13 വരെ ഈ സ്ഥാപനത്തില്‍ ഇവര്‍ ജോലിചെയ്തിട്ടുണ്ട്. 20 സഹപ്രവര്‍ത്തകരോട് ക്വാറന്റീനില്‍ പോകാന്‍ ഹെല്‍ത്ത് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.