IndiaLatest

ചന്ദ്രയാന്‍ 3 ;ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു

“Manju”

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്‌ആര്‍ഒ പുറത്തുവിട്ടു. ലാൻഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷൻ ആൻഡ് അവോയ്ഡൻസ് ക്യാമറ പകര്‍ത്തിയ ചന്ദ്രയാൻ 3 ചന്ദ്രനില്‍ ഇറങ്ങുന്ന ഭാഗത്തിന്റെ ചിത്രങ്ങളാണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടത്. ചന്ദ്രനിലെ വൻ ഗര്‍ത്തങ്ങളും പാറക്കഷണങ്ങളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ പ്രദേശം കണ്ടെത്താൻ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററില്‍ വികസിപ്പിച്ചെടുത്ത ക്യാമറ പേടകത്തെ സഹായിക്കും.

ചന്ദ്രനെ തൊടാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്നലെ പുലര്‍ച്ചെ നടന്ന ലാൻഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലേക്ക് അടുപ്പിക്കുന്ന രണ്ടാമത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായിരുന്നു. രണ്ടാം ഡീബൂസ്റ്റിംഗ് പ്രക്രിയ കൂടി വിജയകരമായി പൂര്‍ത്തിയാക്കിയതോടുകൂടി 25 കിലോമീറ്റര്‍ വരെ ചന്ദ്രനോട് അടുത്തുള്ള ഭ്രമണപഥത്തിലാണ് നിലവില്‍ മൊഡ്യൂള്‍ ഉള്ളത്. ഓഗസ്റ്റ് 23ന് വൈകിട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനാണ് പേടകം ലക്ഷ്യമിടുന്നത്. നിലവില്‍ ലാൻഡര്‍ മൊഡ്യൂളിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു.

Related Articles

Back to top button