LatestThiruvananthapuram

ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക്

“Manju”

തിരുവനന്തപുരം: മാവേലിക്കര ജില്ല ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലിസ് ഓഫീസറെ അറസ്റ്റ് ചെയ്യാത്തതില്‍ കെജിഎംഒഎ പ്രതിഷേധം കനക്കുന്നു. പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്കരിക്കുമെന്നും അറിയിച്ചു.

രാവിലെ 10 മുതല്‍ 11 മണി വരെ മറ്റ് ഒപി സേവനങ്ങളും നിര്‍ത്തിവച്ച്‌ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, അത്യാഹിത വിഭാഗം, തുടങ്ങിയവയ്ക്ക് മുടക്കമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button