InternationalLatest

ബു​ദ്ധ​ന്‍ ജ​ന്മദേശം നേ​പ്പാ​ളി​ല്‍ ത​ന്നെ

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഗൗ​ത​മ​ബു​ദ്ധ​ന്‍റെ ജന്മദേ​ശം നേ​പ്പാ​ള്‍ ത​ന്നെ​യാ​ണെ​ന്ന് ഇ​ന്ത്യ. ബു​ദ്ധ​ന്‍ ജ​നി​ച്ച​ത് ഇ​ന്ത്യ​യി​ലാ​ണെ​ന്ന് ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞ​താ​യി നേ​പ്പാ​ളി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് വി​വാ​ദ​മു​ട​ലെ​ടു​ത്ത​ത്. ശ്രീ ​ബു​ദ്ധ​ന്റെ ജന്മദേ​ശം നേ​പ്പാ​ളാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​യ​ശ​ങ്ക​ര്‍, ബു​ദ്ധ​പാ​ര​മ്പ​ര്യം ന​മ്മ​ള്‍ പ​ങ്കി​ട്ടെ​ന്നും ബു​ദ്ധ​ന്‍റെ ജന്മദേ​ശം നേ​പ്പാ​ളി​ലെ ലും​ബി​നി​യാ​ണെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച ന​ട​ന്ന വെ​ബ്ബി​നാ​റി​ല്‍ ഇ​ന്ത്യ​യു​ടെ ധാ​ര്‍​മ്മി​ക നേ​തൃ​ത്വ​ത്തി​ല്‍ എ​ങ്ങ​നെ​യാ​ണ് ബു​ദ്ധ​നും ഗാ​ന്ധി​യും ഇ​പ്പോ​ഴും പ്ര​സ​ക്ത​മാ​കു​ന്ന​തെ​ന്ന് ജ​യ​ശ​ങ്ക​ര്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ബു​ദ്ധ​ന്റെ ജന്മദേ​ശം ഇ​ന്ത്യ​യാ​ണെ​ന്ന് ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞെ​ന്ന ത​ര​ത്തി​ലാ​ണ് നേ​പ്പാ​ളി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഇ​രു​രാ​ജ്യ​ങ്ങ​ളും ബു​ദ്ധ പൈ​തൃ​ക​ത്തെ പ​ങ്കി​ട്ടെ​ടു​ത്ത​ത് പ​രാ​മ​ര്‍​ശി​ക്കു​ക​യാ​ണ് മ​ന്ത്രി​ചെ​യ്ത​തെ​ന്ന് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​നു​രാ​ഗ് ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി. നേ​പ്പാ​ളി​ലെ ലും​ബി​നി​യി​ലാ​ണ് ഗൗ​ത​മ ബു​ദ്ധ​ന്‍ ജ​നി​ച്ച​ത് എ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

Related Articles

Back to top button