KeralaLatest

ഇന്ത്യൻ വംശജൻ തര്‍മൻ ഷണ്‍മുഖരത്‌നം സിംഗപ്പൂര്‍ പ്രസിഡന്റ്

“Manju”

സിംഗപ്പൂര്‍: ഇന്ത്യൻ വംശജനായ തര്‍മൻ ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റ്. ചൈനീസ് വംശജരായ രണ്ട് മത്സരാര്‍ത്ഥികളെയാണ് തര്‍മൻ പരാജയപ്പെടുത്തി.
70.4 ശതമാനം വോട്ടുകളാണ് തര്‍മൻ നേടിയത്. തര്‍മനെതിരെ മത്സരിച്ച മറ്റ് മത്സരാര്‍ത്ഥികളായ എൻജി കോക്ക് സോംഗ്, താൻ കിൻ ലിയാൻ എന്നിവര്‍ യഥാക്രമം 15.7% 13.88% വോട്ടുകള്‍ നേടി. അറുപത്തിയാറുകാരനായ തര്‍മൻ ഷണ്‍മുഖരത്നം 2011 മുതല്‍ 2019 വരെ സിംഗപ്പൂരിന്റെ ഉപപ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ലാണ് അദ്ദേഹം സിംഗപ്പൂര്‍ രാഷ്‌ട്രീയത്തില്‍ എത്തുന്നത്.
2.7 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ട് മണി മുതല്‍ എട്ട് വരെയായിരുന്നു വോട്ടിംഗ് സമയം. സിംഗപ്പൂരിന്റെ എട്ടാമത്തെയും ആദ്യത്തെ വനിതാ പ്രസിഡന്റുമായ മാഡം ഹലീമ യാക്കോബ് തന്റെ ആറ് വര്‍ഷത്തെ കാലാവധി സെപ്തംബര്‍ 13 ന് സമാപിക്കും. 2011 ന് ശേഷമുള്ള സിംഗപ്പൂരിലെ ആദ്യത്തെ മത്സരാധിഷ്ഠിത പ്രസിഡൻറ് തെരഞ്ഞെടുപ്പാണ് ഈയിടെ നടന്ന തിരഞ്ഞെടുപ്പ്.

Related Articles

Back to top button