IndiaKeralaLatest

പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു

“Manju”

മണ്ണഞ്ചേരി: പൊന്നാട് ഭാഗത്തെ പശുക്കളില്‍ കുളമ്പുരോഗ ഭീതിയില്‍. നാലാം വര്‍ഡ് നെടുന്തറയില്‍ അബൂബക്കറിന്റെ രണ്ട് പശുക്കള്‍ക്കാണ് രോഗം. ഇത് കൂടാതെ ഒന്നര മാസം പ്രായമുള്ള കിടാവും ഇതോടൊപ്പം അബൂബക്കറിന്റെ തൊഴുത്തില്‍ ഉണ്ട്. അതിനും രോഗം പിടിപെടുമെന്ന ഭീതിയിലാണ്. ദിവസവും രാവിലെ ആറും, വൈകിട്ട് ഒമ്പത് ലിറ്ററും പാല്‍ കിട്ടുന്ന പശുവാണ്. രോഗം വന്നതോടെ പാല്‍ കറന്ന് കളയുകയാണ്. അബൂക്കറിന്റെ സമീപത്തെ വീട്ടിലെ രണ്ട് പശുക്കള്‍ക്കും രോഗം ഉണ്ട്.
രോഗം വന്നിട്ട് ഒരാഴചയിലേറെയായി. കലവൂര്‍ മൃഗ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍ ഇല്ലെന്ന മറുപടിയാണ് നല്‍കിയത്. ഇവിടെ നിലവില്‍ ഡോക്ടര്‍ ഇല്ലാത്തതാണ് കാരണം. അതോടെ എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് കര്‍ഷകന്‍.
രോഗം മൂര്‍ച്ഛിച്ചതോടെ സ്വകാര്യഡോക്ടറെ തേടി പോകേണ്ട അവസ്ഥയാണ്. പശു ഭക്ഷണം കഴിക്കാതെ വന്നതോടെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ദിവസവും ഗ്ലൂക്കോസ് കയറ്റുകയാണ് അബൂബക്കര്‍. മരുന്നി നും മറ്റുമായി പതിനായിരതതിലധികം രൂപ ആയി. സര്‍ക്കാര്‍ ആശുപത്രി ഉണ്ടായിട്ടും വേണ്ടത്ര ചികിത്സയോ നിര്‍ദ്ദേശങ്ങളോ കിട്ടുന്നില്ല എന്നാണു കര്‍ഷകരുടെ ആക്ഷേപം.

Related Articles

Back to top button