IndiaInternationalLatest

ആദിത്യ എല്‍ -1ന് അഭിനന്ദനങ്ങളുമായി യൂറോപ്യൻ യൂണിയൻ

“Manju”

ഇന്ത്യയുടെ സൗര ദൗത്യമായ ആദിത്യ എല്‍ -1ന് അഭിനന്ദനങ്ങളറിയിച്ച്‌ യൂറോപ്യൻ യൂണിയന്റെ ബഹിരാകാശ ഏജൻസി. സൂര്യനെ തേടി ഒരു പുതിയ നക്ഷത്രം കൂടി ഭ്രമണപഥത്തിലെത്തിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
ഇന്ത്യയ്‌ക്ക് പുറമെ അമേരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് സൗര ദൗത്യങ്ങള്‍ ഇതിന് മുൻപ് നടത്തിയിട്ടുള്ളത്.
നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത പദ്ധതിയായ സോളാര്‍ & ഹീലിയോസ്ഫെറിക് ഒബ്സര്‍വേറ്ററി മിഷനും ലാഗ്രേഞ്ച് 1 പോയിന്റില്‍ നിന്നും സൂര്യനെ പഠിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. 1990 ഒക്ടോബറിലാണ് യൂറോപ്പ്യൻ യൂണിയന്റെ പ്രഥമ സൗര ദൗത്യമായ യുലീസസിനെ വിക്ഷേപിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം 2001 ഒക്ടോബറില്‍ പ്രോജക്‌ട് ഫോര്‍ ഓണ്‍ ബോര്‍ഡ് ഓട്ടോണമിയെന്ന സൗരദൗത്യവും യുറോപ്യൻ യൂണിയൻ നടപ്പാക്കി

Related Articles

Back to top button