KeralaLatest

യു.എസ് പ്രഥമ വനിതയ്ക്ക് വീണ്ടും കോവിഡ്

രോഗബാധ ബൈഡന്‍ ജി20 ക്ക് എത്താനിരിക്കേ

“Manju”

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയുടെ പ്രഥമ വനിത ജില്‍ ബൈഡന് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്ജില്‍ ബൈഡന് രോഗബാധ സ്ഥിരീകരിച്ചതോടെ ജോ ബൈഡനും കോവിഡ് പരിശോധനയ്ക്ക വിധേയനായി. എന്നാല്‍ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവാണ് ഫലം. എന്നിരുന്നാലും ഈ ആഴ്ച മുഴുവന്‍ അദ്ദേഹവും നിരീക്ഷണത്തിലായിരുന്നുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ബൈഡന്‍ ദമ്പതികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 9, 10 തീയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബൈഡന്‍ എട്ടിന് ഡല്‍ഹിയില്‍ എത്താനിരിക്കേയാണ് ഭാര്യയ്ക്ക കോവിഡ് സ്ഥിരീകരിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും ബൈഡന്‍ നിശ്ചയിച്ചിരുന്നു. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം ബൈഡന്‍ വിയറ്റ്‌നാമിലും സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ യാത്ര മാറ്റിവയ്ക്കില്ലെന്നു തന്നെയാണ് ബൈഡന്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ ഏതാനും ആഴ്ചകളായി അമേരിക്കയില്‍ കോവിഡ് വ്യാപനവും ആശുപത്രി വാസവും കൂടി വരികയാണ്. കോവിഡ് 19ന്റെ പുതിയ വകഭേദമായ EG.5 ആണ് വ്യാപിക്കുന്നത്. പുതിയ കോവിഡ് കേസുകളില്‍ 17 ശതമാനവും ഈ വകഭേദമാണ്. XBB.1.16 വകഭേദം 16% റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഒമിക്രോണ്‍ കുടുംബത്തില്‍ ഉള്‍പ്പെട്ടതാണ്.

 

 

Related Articles

Back to top button