IndiaLatest

ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇന്തോനേഷ്യയിലെത്തി

“Manju”

ജക്കാര്‍ത്ത: ആസിയാന്‍ഇന്ത്യ, കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. വ്യാഴാഴ്ച പുലർച്ചെ ജക്കാർത്ത വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. ജക്കാര്‍ത്തയില്‍ എത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട മീറ്റിംഗുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. യോഗങ്ങളില്‍ തന്ത്രപ്രധാനമായ മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ഇന്ത്യ ഉച്ചകോടിയിലും ഇതിന് ശേഷം നടക്കുന്ന പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസിയാനുമായുള്ള ഇടപെടല്‍ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ പ്രധാന സ്തംഭമാണെന്ന് ജക്കാര്‍ത്തയിലേക്ക് തിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു.

നാലാം ദശകത്തിലേക്ക് കടന്നിരിക്കുന്ന നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകളെക്കുറിച്ച്‌ ആസിയാന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആസിയാനുമായുള്ള ഇടപഴകല്‍ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഒരു പ്രധാന സ്തംഭമാണ്.’ പ്രധാനമന്ത്രി വ്യക്തമാക്കി.

 

Related Articles

Back to top button