InternationalLatest

ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വീടിന് മുകളില്‍ ഉയര്‍ത്തിയത് പാകിസ്താന്‍ പതാക

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ പതാകയ്‌ക്ക് പകരം പാകിസ്താന്‍ പതാക ഉയര്‍ത്തിയയാള്‍ അറസ്റ്റില്‍. കുഷിനഗര്‍ സ്വദേശി സല്‍മാന്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ പാകിസ്താന്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹര്‍ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു വീട്ടില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയത്. എന്നാല്‍ പരിസരവാസികള്‍ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. ചിലര്‍ ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചു.

പാകിസ്താന്‍ പതാക ഉയര്‍ത്തിയതിലൂടെ സല്‍മാനും കുടുംബവും രാജ്യദ്രോഹമാണ് ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിന് മുന്‍പും സമാനമായ രീതിയില്‍ സല്‍മാനും കുടുംബവും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.

Related Articles

Back to top button