IndiaLatest

യോഗി ആദിത്യനാഥിന് ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്‌സ്

“Manju”

രാജ്യത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സിനെ നേടിയ രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രീയ നേതാവായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 267,419 ഫോളോവേഴ്‌സിനെയാണ് യോഗി കഴിഞ്ഞമാസം മാത്രം എക്‌സില്‍ നേടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാം സ്ഥാനത്ത്. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായിട്ടു കൂടി യുപിയെ വികസനത്തിലേക്ക് നയിച്ചതാണ് യോഗിയുടെ ജനപ്രീതി വര്‍ദ്ധിക്കുവാനുള്ള കാരണം. സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടത് തന്നെയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാന്‍ഡില്‍ 6.32 ലക്ഷം പേരെയാണ് 30 ദിവസം കൊണ്ടുകൂട്ടിയത്. എന്നാല്‍ വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കില്‍ രാഹുല്‍ഗാന്ധി 61ാം സ്ഥാനത്താണ്.

Related Articles

Back to top button