IndiaLatest

താജ്മഹല്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കും

“Manju”

ശ്രീജ.എസ്

ആഗ്ര: കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആറ് മാസങ്ങള്‍ക്ക് ശേഷം‌ താജ്മഹല്‍ ഇന്നു മുതല്‍ തുറക്കുന്നു. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് മാര്‍ച്ച്‌ 17നാണ് താജ്മഹലും ആഗ്ര കോട്ടയും അടച്ചത്. ആഗ്ര കോട്ടയും ഇന്ന് തുറക്കും. ഉത്തര്‍പ്രദേശിന്റെ വരുമാനത്തില്‍ വലിയ പങ്കാണ് ഈ സ്മാരകങ്ങള്‍ വഹിക്കുന്നത്. ഒരു ദിവസം 5,000 സഞ്ചാരികളെ മാത്രമേ താജ്മഹലില്‍ അനുവദിക്കുകയുള്ളൂ. പകുതിപേര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും ബാക്കിയുള്ളവര്‍ക്ക് അതിന് ശേഷവും താജ്മഹല്‍ സന്ദര്‍ശിക്കാം. മാസ്‌ക് സാനിറ്റൈസര്‍ തുടങ്ങിയവ നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. പകരം ടിക്കറ്റുകള്‍ ഓണ്‍ലൈനായിട്ട് മാത്രമേ നല്‍കുകയുള്ളൂ.

Related Articles

Back to top button