IndiaLatest

ചരിത്രത്തില്‍ ഇടംനേടി യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് യോഗി ആദിത്യനാഥ്.  ഉത്തര്‍പ്രദേശില്‍ മുന്‍പ് നാല് മുഖ്യമന്ത്രിമാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാല്‍ അവരാരും അഞ്ച് വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത്. 37 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്.
1985ല്‍ കോണ്‍ഗ്രസിന്റെ നാരായണ്‍ ദത്ത് തിവാരി ആണ് ഉത്തര്‍പ്രദേശില്‍ തുടര്‍ ഭരണത്തിലെത്തിയ അവസാനത്തെ മുഖ്യമന്ത്രി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന സമ്ബൂര്‍ണാനന്ദ് (1957), ചന്ദ്രഭാനു ഗുപ്ത (1962), എച്ച്‌. എന്‍ ബഹുഗുണ (1974) എന്നിവരാണ് രണ്ടുവട്ടം അധികാരത്തിലെത്തിയ മറ്റുള്ളവര്‍.
രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് അദ്ദേഹം. ബഹുജന്‍ സമാജ് പാര്‍ട്ടി മുഖ്യമന്ത്രി മായാവതി (2007-12), സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് (2012-17) എന്നിവരാണ് മറ്റു രണ്ടുപേര്‍.

Related Articles

Back to top button