KeralaKollamLatest

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്.

“Manju”

 

കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്. 9 പേര്‍ വിദേശത്ത് നിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തി.ഒരാളുടെ യാത്രാചരിതം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 7 പേർ രോഗമുക്തി നേടി.

P 323 ചവറ സ്വദേശിനിയായ 32 വയസുളള യുവതി. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും
GO AIR I7092 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 13 D) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 324 പെരിനാട് വെളളിമൺ സ്വദേശിയായ 49 വയസുള്ള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3277 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 59 J) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 325 നെടുവത്തൂർ ആനക്കൊട്ടൂർ സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 15 ന് സൗദി അറേബ്യയിൽ നിന്നും 6E 9052 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 28 E ) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 326 ഉമ്മന്നൂർ വാളകം അമ്പലക്കര സ്വദേശിനിയായ 23 വയസുളള യുവതി. ജൂണ്‍ 24 ന് ഹരിയാനയിൽ നിന്നും മംഗള എക്സ്പ്രെസ്സിൽ (കോച്ച് നം. S3, സീറ്റ് നം. 16) എറണാകുളത്തും അവിടെ നിന്നും KSRTC ബസിൽ കരുനാഗപ്പളളിയിലും തുടർന്ന് ടാക്സിയിൽ വാളകത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 327 ചവറ തെക്കുംഭാഗം ദളവാപുരം സ്വദേശിയായ 45 വയസുളള പുരുഷൻ . ജൂണ്‍ 16 ന് ഖത്തറിൽ നിന്നും വന്ദേ ഭാരത് മിഷൻ IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 A) തിരുവനന്തപുരത്തും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 328 തൊടിയൂർ സ്വദേശിയായ 37 വയസുളള യുവാവ്. ജൂൺ 20 ന് ഒമാനിൽ നിന്നും
OV 1426 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 14 C) കണ്ണൂരും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 329 കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 16 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 D) കൊച്ചിയിലും തുടർന്ന് അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 330 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 55 വയസുളള പുരുഷൻ. ജൂണ്‍ 19 ന് ദമാമിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റില്‍ (സീറ്റ് നം. : 25 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 331 നെടുമ്പന സ്വദേശിയായ 31 വയസുളള യുവാവ്. ജൂൺ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 12 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 332 കുണ്ടറ അമ്പിപ്പൊയ്ക സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 14 C) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 333 ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ 65 വയസുളള പുരുഷൻ. ഗുരുതര രോഗാവസ്ഥയിൽ കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ യാത്രാചരിതം വ്യക്തമല്ല.

Related Articles

Check Also
Close
Back to top button