InternationalLatest

വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി

“Manju”

ദുബായ് ; കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുബായ് വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കി ഭരണകൂടം. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രാക്കാരെ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതടക്കമുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

ഇന്ത്യ, ബ്രസീല്‍, ബംഗ്ലാദേശ്, റഷ്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. വാക്‌സീനെടുത്തവര്‍ക്ക് ഗ്രീന്‍പാസ് നിര്‍ബന്ധമാക്കി.

വാക്‌സിനെടുക്കാത്തവരാണെങ്കില്‍ പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. പിസിആര്‍ പരിശോധന നിര്‍ബന്ധമല്ലാതിരുന്ന യുകെയില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കും പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Related Articles

Back to top button