KeralaLatest

ജി20 ഉച്ചകോടിയില്‍ ഹിന്ദിയില്‍ സംസാരിച്ച്  അമേരിക്കൻ പ്രതിനിധി

“Manju”

ഭാരതം ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍ താരമായി അമേരിക്കൻ പ്രതിനിധി. മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഹിന്ദിയില്‍ മറുപടി പറഞ്ഞായിരുന്നു മാര്‍ഗരറ്റ് മക്ലിയോഡ് ഏല്ലാവരെയും ഞെട്ടിച്ചത്. ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി പ്രതീക്ഷിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ അമ്ബരപ്പിച്ചു കൊണ്ടായിരുന്നു മാര്‍ഗരറ്റ് മക്ലിയോഡയുടെ ഹിന്ദിയിലുള്ള മറുപടി.

ഹിന്ദിക്കു പുറമെ ഉറുദുവും അനായസം കൈകാര്യം ചെയ്യുന്ന ആളാണ് മാര്‍ഗരറ്റ്. ഇരുഭാഷകള്‍ക്കുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വക്താവായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍. യുഎസിന്റെ വിദേശകാര്യനയത്തെപ്പറ്റി മറ്റ് ഭാഷക്കാരോട് സംവദിക്കുക എന്നതാണ് മാര്‍ഗരറ്റിന്റെ ജോലി.

https://twitter.com/i/status/1700537609532125336

ഇതിനു മുമ്ബ് ഇന്ത്യയിലെ യുഎസ് മിഷനിലടക്കം പ്രവര്‍ത്തിച്ച മാര്‍ഗരറ്റ് വിദേശകാര്യ വിഭാഗത്തില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തുള്ള വ്യക്തിയാണ്. സംസാരിക്കുന്നതിനു പുറമെ ഹിന്ദിയും ഉറുദുവും എഴുതാനും വായിക്കാനും മാര്‍ഗരറ്റിന് അറിയാം.

 

Related Articles

Back to top button