KeralaLatest

ശാന്തിഗിരി വിളംബരം ചെയ്യുന്നത് മാനവീകതയുടെ മഹത്തായ സന്ദേശം – ബിനോയ് വിശ്വം എം.പി.

“Manju”

 

മുൻ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയെ ആദരിക്കുന്നു

ന്യൂഡല്‍ഹി: നാട്ടില്‍ നിലവിലുള്ള വിശ്വാസക്രമങ്ങളും ആരാധനാരീതികളും സാധാരണജനങ്ങള്‍ക്ക് ഗുണപ്രദമാകേണ്ടതുണ്ടെന്നും അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് ശാന്തിഗിരി പിന്തുടരുന്നതെന്നും ബിനോയ് വിശ്വം എം.പി അഭിപ്രായപ്പെട്ടു. ഡല്‍ഹി സാകേതില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആശ്രമാങ്കണത്തില്‍ നടന്ന സമര്‍പ്പണാഘോഷസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യതയാണ് രാജ്യത്തിന്റെ ശക്തിയും അന്തസും അതു രാജ്യത്തിന്റെ പ്രതിച്ഛായയുമാണ് അതിന് കോട്ടംതട്ടുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. അദ്ദേഹം പറഞ്ഞു.

ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായിരുന്നു. സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി, എ എ റഹിം എം പി, ഡല്‍ഹി ഗുരുദ്വാര ബംഗ്ള സാഹിബ് മുഖ്യ പുരോഹിതന്‍ സിംഗ് സാഹിബ് ഗ്യാനി രഞ്ജിത്ത് സിംഗ്, അമൃത ഹോസ്പിറ്റല്‍ ഫരീദാബാദാ മുഖ്യ സ്വാമി നിര്‍ജാമൃതാനന്ദപുരി, ഡല്‍ഹി ജുമാമസ്ജിദ് ഇമാം മൗലാനാ മുഹീബുള്ള നദ്വി, കാത്തോലിക്ക സഭ ഡല്‍ഹി ഇന്റര്‍ ഫെയ്ത്ത് എസ്.വി.ഡി. ഡയറക്ടര്‍ റവ. ഡോ. നോബര്‍ട്ട് ഹെര്‍മന്‍, ഡല്‍ഹി അക്ഷര്‍ധാം ആര്‍ഷ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ.ജെ.എം.ദവേ, ഡല്‍ഹി സാകേതിലുള്ള ബ്രഹ്‌മകുമാരീസ് ഡയറക്ടര്‍ ബ്രഹ്‌മകുമാരി ആഷ, പുഷ്പവിഹാര്‍ ശ്രീധര്‍മ്മശാസ്ത ക്ഷേത്രം പ്രസിഡന്റ് കെ.എസ്. വൈദ്യനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു

.

ഒമാനിലെ  മീഡിൽ ഈസ്റ്റ് യൂണിവേഴ്സിറ്റി ഡീൻ ജി.ആർ കിരൺ സ്വാഗതം ആശംസിച്ചു.

നവംബർ 17 ന് നടന്ന ചടങ്ങുകളിലൂടെ..

 

Related Articles

Back to top button