KeralaLatest

സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനൊരുങ്ങി മില്‍മ

“Manju”

മലപ്പുറം: സംസ്ഥാനത്ത് പുതിയ പദ്ധതി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് മില്‍മ. സംസ്ഥാനത്തെ ഏക പാല്‍പ്പൊടി യൂണിറ്റ് നിര്‍മ്മിക്കാനാണ് മില്‍മയുടെ തീരുമാനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 100 കോടി രൂപ മുതല്‍ മുടക്കിലാണ് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തെ മൂര്‍ക്കനാട് എന്ന സ്ഥലത്താണ് യൂണിറ്റ് നിര്‍മ്മിക്കുക. മലബാറില്‍ ഡയറി പ്ലാന്റ് ഇല്ലാത്ത ഏക ജില്ല മലപ്പുറമാണ്. 12.5 ഏക്കറില്‍ സ്ഥാപിക്കുന്ന യൂണിറ്റ് അടുത്ത വര്‍ഷം മാര്‍ച്ചോടെ തുടങ്ങാനാകുമെന്നാണ് മില്‍മ അധികൃതരുടെ വിലയിരുത്തല്‍. മെഗാ പൗഡര്‍ യൂണിറ്റ് ആരംഭിക്കുന്നതോടെ കേരളത്തിലെ ആദ്യത്തെ പാല്‍പ്പൊടി നിര്‍മ്മാതാക്കളായി മില്‍മ മാറും.

ആധുനിക പാല്‍പ്പൊടി നിര്‍മ്മാണ യന്ത്രങ്ങളുടെ ചിലവ് 51 രൂപയാണ്. സ്വീഡിഷ് ബഹുരാഷ്ട്ര കമ്പനിയായ ടെട്രാ പാക്കാണ് യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

 

Related Articles

Back to top button