KeralaLatest

കെ.ജി.റ്റി.ഇ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി

“Manju”

തിരുവനന്തപുരം : സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്‌സെറ്റ് പ്രിന്റിംഗ്‌ ടെക്‌നോളജി കോഴ്‌സിന് കോഴിക്കോട് ഉപകേന്ദ്രത്തിൽ അപേക്ഷിക്കാം. ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ കോഴ്‌സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് എന്നീ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/മറ്റ് അർഹരായ വിഭാഗങ്ങൾക്ക്‌ നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ വരുമാന പരിധിക്ക്‌ വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

സി-ആപ്റ്റിന്റെ കോഴിക്കോട്‌ സബ്‌സെന്ററിലാണ്‌ കോഴ്‌സുകൾ നടത്തുന്നത്. ചേരാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : 0495 2723666, 0495 2356591, 9778751339. e-mail: [email protected].

Related Articles

Back to top button