KeralaLatest

പഞ്ചസാരയെക്കാള്‍ ഗുണം ശര്‍ക്കരയ്ക്ക്

“Manju”

കരിമ്പില്‍ നിന്ന് നിര്‍മ്മിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് പഞ്ചസാരയും ശര്‍ക്കരയും.. പഞ്ചസാരയെക്കാള്‍ ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ളതാണ് ശര്‍ക്കര.
ശര്‍ക്കര പൂര്‍ണമായും പ്രകൃതിദത്ത രീതിയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ പഞ്ചസാരയാകട്ടെ ബ്ലീച്ചിംഗ് പ്രക്രിയയിലൂടെയും. പഞ്ചസാരയുടെ നിര്‍മ്മാണത്തിന് ധാരാളം രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ശ‌ര്‍ക്കരയിലാകട്ടെ ഇത്രയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നില്ല, ഇരുമ്ബ്, കാത്സ്യം, പൊട്ടാല്യം, ഫോസ്ഫറസ്, വിറ്റാമിൻ സി, കാത്സ്യം, സെലീനിയം എന്നിവ ശര്‍ക്കരയില്‍ ധാരാളമായി കാണപ്പെടുന്നുണ്ട്. ശരീരത്തിലെ പോഷകക്കുറവ് നികത്താനും ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശര്‍ക്കര സഹായിക്കുന്നു. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്നതെല്ലാം നല്ല ശര്‍ക്കരയല്ല. മായം ചേര്‍ത്ത ശര്‍ക്കരയും വിപണിയില്‍ എത്താറുണ്ടോ. ഇവയില്‍ നിന്ന് നല്ല ശര്‍ക്കര എങ്ങനെ തിരിച്ചറിയും. അതിന് ചില മാര്‍ഗങ്ങള്‍ ഉണ്ട്.
നിറം വച്ച്‌ മായം ചേര്‍ക്കാത്ത ശര്‍ക്കരയെ തിരിച്ചറിയാൻ സാധിക്കും,സാധാരണയായി കടുംതവിട്ട് അല്ലെങ്കില്‍ കറുപ്പ് നിറമുള്ള ശര്‍ക്കരയാണ് തിരഞ്ഞെടുക്കേണ്ടത്, ഇരുണ്ട നിറമുള്ള ശര്‍ക്കര രാസവസ്തുക്കള്‍ ചേര്‍ക്കാത്തതാണ്. കരിമ്ബിന്റെ നീര് തിളപ്പിക്കുമ്ബോള്‍ ശര്‍ക്കര ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഇരുണ്ട തവിട്ട് മിശ്രിതം അവശേഷിക്കാറുണ്ട്. ഈ മിശ്രിതത്തില്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് ശര്‍ക്കരയുടെ കടുംനിറം കുറയ്ക്കാറുണ്ട്. ഇത് കണ്ടുപിടിക്കാൻ ഒരു മാര്‍ഗമുണ്ട്. അര ടീസ്‌പൂണ്‍ ശര്‍ക്കര എടുത്ത് അതില്‍ ആറ് മില്ലി ആല്‍ക്കഹോള്‍ ചേര്‍ത്ത് നന്നായി ഇളക്കുക, അതിന് ശേഷം 20 തുള്ളി ഹൈഡ്രോ ക്ലോറിക് ആസിഡ് ചേര്‍ക്കുക. ശര്‍ക്കര പിങ്ക് നിറത്തിലേക്ക് മാറിയാല്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കാം.
ശര്‍ക്കരയുടെ രുചിയില്‍ നിന്നും വ്യാജൻമാരെ തിരിച്ചറിയാൻ കഴിയും. യഥാര്‍ത്ഥ ശര്‍ക്കരയ്ക്ക് കടുത്ത മധുരമാണ്. വ്യാജ ശര്‍ക്കരയ്‌ക്കാകട്ടെ നിറവ്യത്യാസവും കയ്‌പ് രുചിയോ ഉപ്പുരുചിയോ ഉണ്ടാകും. ഒരു ഗ്ലാസില്‍ വെള്ളം എടുത്ത് അതിലേക്ക് 10 ഗ്രാം ശര്‍ക്കര ഇടുക. ശര്‍ക്കരയില്‍ ചോക്ക് കലര്‍ത്തിയിട്ടുണ്ടെങ്കില്‍ വെളുത്ത പൊടി ഗ്ലാസിനിടയില്‍ അടിയുന്നത് കാണാം..

Related Articles

Back to top button