InternationalLatest

പ്രധാനമന്ത്രിയുടെ നയങ്ങളെ പ്രശംസിച്ച്‌ റഷ്യൻ പ്രസിഡന്റ്

“Manju”

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പ്രശംസിച്ച്‌ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിൻ. പ്രധാനമന്ത്രിയുടെ മേയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ നടത്തുന്ന കാര്യങ്ങളെല്ലാം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയിലെ വ്‌ലാഡിവോസ്റ്റോക്കില്‍ നടക്കുന്ന 8-മത് ഈസ്‌റ്റേണ്‍ ( ഇഇഫ്) നിര്‍മ്മിത കാറുകളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ആഭ്യന്തരമായി നിര്‍മ്മിച്ച വാഹനങ്ങള്‍ ഉപയോഗിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുടിന്റെ പ്രസ്താവന. ‘റഷ്യയ്‌ക്ക് ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു. വലിയ തുകയ്‌ക്ക് വാങ്ങിയ മേഴ്‌സിഡസ് ബെൻസ് അല്ലെങ്കില്‍ ഔഡി കാറുകളാണ് ഉപയോഗിച്ചുവന്നിരുന്നത്. എന്നാല്‍ നമ്മുടെ പങ്കാളികളെയും മാതൃകയാക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഇന്ത്യ, അവര്‍ ഇന്ത്യൻ നിര്‍മ്മിത വാഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനാണ് പ്രധാന്യം നല്‍കുന്നത്‘. അദ്ദേഹം മേയ്‌ക്ക് ഇൻ ഇന്ത്യയ്‌ക്കായി ചെയ്യുന്നത് നല്ല കാര്യങ്ങളാണെന്നും പുടിൻ അഭിപ്രായപ്പെട്ടു.

അതേസമയം കേന്ദ്ര സര്‍ക്കാരിനു കീഴില്‍ പ്രതിരോധ മേഖലയില്‍ ഭാരതം അതിവേഗം വളരുകയാണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് (എച്ച്‌എഎല്‍), കൊച്ചിൻ ഷിപ് യാര്‍ഡ്, ഭാരത് ഇലക്‌ട്രോണിക്‌സ്, ഗോവയിലെ ഗാര്‍ഡൻ റീച്ച്‌ ഷിപ് ബില്‍ഡേഴ്‌സ് ആൻറ് എഞ്ചിനീയേഴ്‌സ്, മുംബൈയിലെ മസഗാവോണ്‍ ഷിപ് ബില്‍ഡേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കുതിയ്‌ക്കുകയാണ്. രാജ്യത്തെ മേക്ക് ഇൻ ഇന്ത്യ പദ്ധതികളാണ് കരാറുകാരെയും നിക്ഷേപകരെയും ഭാരതത്തിലേക്ക് ആകര്‍ഷിക്കുന്നത്. പ്രതിരോധമേഖലയില്‍ പൂര്‍ണമായും ആത്മനിര്‍ഭരത കൈവരിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.

Related Articles

Back to top button