InternationalLatestWeather

കാലാവസ്ഥ വ്യതിയാനം ; ആർട്ടിക്കിൽ അസാധാരണ കാറ്റും മിന്നലും 

“Manju”

അലാസ്ക ; ആർട്ടിക് മേഖലയിൽ കാലാവസ്ഥാ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ച് അസാധാരണമായ കാറ്റും ഇടിമിന്നലും . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആർട്ടിക് മേഖലയിൽ തുടർച്ചയായി കാറ്റും മിന്നലുമുണ്ടാവുകയാണ് . ഇത്തരമൊരു പ്രതിഭാസം മുൻപ് ഉണ്ടായിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷം ചൂടുപിടിക്കുന്നതാണ് ഇതിനു കാരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

സൈബീരിയ മുതൽ അലാസ്ക വരെ നീണ്ടുകിടക്കുന്ന ആർട്ടിക് മേഖല മഞ്ഞു മൂടി കിടക്കുകയാണ്. മഞ്ഞു മൂടിയ ആർട്ടിക് മേഖലയിൽ മിന്നലിന് വിദൂരസാധ്യത പോലുമില്ലാത്തതാണ് . എന്നാൽ 2010 മുതൽ ഗ്രീഷ്മകാലത്ത് ആർട്ടിക്കിൽ മിന്നലുകൾ ഉണ്ടാകുന്നുണ്ട്. ഇപ്പോൾ അതിന്റെ ശക്തിയും വ്യാപ്തിയും വർധിച്ചുവരികയാണ്.

അന്തരീക്ഷോഷ്മാവ് വർധിച്ചതോടെ മേഖലയിലെ വായു മിന്നൽചാലകമായി മാറുന്നതാണ് ഇതിന് കാരണം . അതുകൊണ്ട് തന്നെ ഈ പ്രതിഭാസം ആർട്ടിക്കിൽ ഇനി തുടർച്ചയായി ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം .

ഈ വര്‍ഷം ഇതുവരെയുണ്ടായ കാട്ടുതീ വ്യാപനങ്ങള്‍ മൂലം സൈബീരിയിയില്‍ ഗ്രീസിനേക്കാള്‍ വലിയൊരു ഭൂപ്രദേശം കത്തിച്ചാമ്പലായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകൾ . ഗ്രീന്‍പീസ് റഷ്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത് . സൈബീരിയ ഒരു ക്ലൈമറ്റ് ഹോട്ട്‌സ്‌പോട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഗ്രീന്‍പീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button