IndiaLatest

വീരമൃത്യു വരിച്ച ഹുമയൂണ്‍ ഭട്ടിന് അന്തിമോപചാരം അര്‍പ്പിച്ച്‌ സൈന്യം

“Manju”

ശ്രീനഗര്‍: അനന്ത്‌നാഗിലെ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ജമ്മു-കശ്മീര്‍ ഡിഎസ്പി ഹുമയൂണ്‍ മുസമ്മില്‍ ഭട്ടിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ സമര്‍പ്പിച്ച്‌ രാജ്യം. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായത്. ജമ്മു -കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ഡിഎസ്പിക്ക് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുകയും ചെയ്തു. അനന്ത്‌നാഗ് ജില്ലയിലുള്ള കൊക്കര്‍നാഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചത്.

അനന്ത്‌നാഗിലെ ഭീകരവിരുദ്ധ ഓപ്പറേഷനിലിരിക്കെ ജീവൻ നഷ്ടപ്പെട്ട ധീരജവാൻമാര്‍ക്കും ജമ്മു-കശ്മീര്‍ ഡിഎസ്പി ഹുമയൂണ്‍ ഭട്ടിനും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അവരുടെ ധൈര്യത്തിനും ത്യാഗത്തിനും അഭിവാദ്യങ്ങള്‍. രാജ്യം മുഴുവനും അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുച്ചേരുന്നുവെന്നും ലെഫ്റ്റ്‌നന്റ് ഗവണര്‍ ഓഫീസ് എക്സില്‍ കുറിച്ചു.

19 രാഷ്‌ട്രീയ റൈഫിള്‍സ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസര്‍ കേണല്‍ മൻപ്രീത് സിംഗ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Related Articles

Back to top button